കുവൈത്തിലെ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ജോലി സംബന്ധമായി ജർമ്മനിയിലേക്ക് പോകുന്ന ടോളി തോമസ് തോമസിന് വനിതാവേദി കുവൈറ്റ് യാത്ര അയപ്പ് നൽകി. വനിതാവേദിയുടെ സജീവ പ്രവർത്തകയും കേന്ദ്ര കമ്മറ്റി അംഗവുമായ ടോളി പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങി വനിതാവേദിയുടെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പ്രസിഡൻ്റ് രമ അജിതിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വെർച്ച്വൽ മീറ്റിംഗിൽ ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും ശുഭ ഷൈൻ ടോളി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പും അവതരിപ്പിച്ചു. പ്രവാസിക്ഷേമനിധി
ബോർഡ് ഡയറക്ടർ ബോർഡ് അംഗം എൻ. അജിത്കുമാർ, കലാകുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, വനിതാവേദി കുവൈറ്റ് അഡ്വൈസറി ബോർഡ് അംഗങ്ങളായ നാഗനാഥൻ, ടി. വി ഹിക്മത്, സജി തോമസ് മാത്യു, ലോകകേരളസഭഅംഗവുംകലയുടെ സജീവ പ്രവർത്തകനുമായ സാം പൈനുംമൂട് വനിതാവേദി കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്‌സ് എന്നിവർ ടോളിതോമസിന്റെ സംഘടന പാടവം, ആരോഗ്യ പ്രവർത്തക എന്ന നിലയിലുള്ള അർപ്പണമനോഭാവം,എന്നിവയൊക്കെ പ്രതിപാദിച്ചു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ട്രഷറർ വത്സ സാം യോഗത്തിന് നന്ദി അർപ്പിച്ചു. ബിന്ദു ദിലീപ് അവതാരകയായി പ്രവർത്തിച്ചു.