കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന തോടെ വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിറകെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍. ഇത് സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത പറഞ്ഞു.
.സര്‍ക്കാര്‍ അനുമതി ഇതിന് ലഭിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മദ്യശാലകള്‍ക്കു പുറത്ത് വെര്‍ച്വല്‍ ക്യൂ ഉണ്ടാക്കാനായി ബെവ് ക്യൂ എന്ന ആപ്പ് മുഖേന സംവിധാനം ഒരുക്കിയിരുന്നു. ബെവ് ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയര്‍കോഡ് ടെക്നോളജീസ് ബിവറേജസ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുമുണ്ട്.






























