തിരുവനന്തപുരം: റാപ്പർ വേടൻ വിഷയത്തിൽ പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാരുടെ പരാതിയിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പാർട്ടിയുമായി ആലോചിക്കാതെയാണ് മിനി കൃഷ്ണകുമാർ പരാതി സമർപ്പിച്ചതെന്നതാണ് ഇതിന് കാരണം.
മിനി കൃഷ്ണകുമാരുടെ ഈ നടപടി അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എന്ത് അടിസ്ഥാനത്തിലാണ് വേടനെതിരെ പരാതി നൽകിയതെന്നും സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നു. ഭാവിയിൽ വേടൻ പ്രശ്നത്തിൽ പരസ്യമായി പ്രതികരിക്കാതിരിക്കാൻ മിനി കൃഷ്ണകുമാരിന് നേതൃത്വം നിർദേശിച്ചു.





























