സൗദിയിൽ റസ്റ്റോറന്റ് തകര്‍ന്നു വീണു: മലയാളി ഉൾപ്പെടെ 2 മരണം

0
9

റിയാദ്: സൗദിയിൽ റസ്റ്റോറന്റ് തകർന്ന് വീണ് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കായംകുളം സ്വദേശി അബ്ദുള്‍ അസീസ് കോയക്കുട്ടിയും (60), തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയുമാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ റിയാദിലെ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് അപകടമുണ്ടായത്. ഭക്ഷണശേഷം കടയ്ക്കു മുന്‍പിൽ നില്‍ക്കുകയായിരുന്ന ഇരുവരുടെയും മുകളിലേക്ക് കെട്ടിടത്തിന്റെ മുന്‍ഭാഗം തകർന്നു വീഴുകയായിരുന്നു.

പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കുണ്ട്. മലയാളികൾ നടത്തി വരുന്ന റസ്റ്റോറന്റാണിത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ അബ്ദുൾ അസീസ് ഇവിടെയായിരുന്നു സ്ഥിരം ഭക്ഷണം കഴിക്കാനെത്തിയിരുന്നത്.

റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമായ അബ്ദുൾ അസീസ് അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്. റഫിയയാണ് ഭാര്യ. മക്കൾ: ആരിഫ്, ആഷിന