കുവൈത്ത് സിറ്റി: ക്യാമൽ റേസിംഗ് 2022-2023 സീസൺ ഇക്കഴിഞ്ഞ സെപ്റ്റംബർ 10-ന് ഷെയ്ഖ് ഫഹദ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് റേസ് ട്രാക്കിലാണ് ആരംഭിച്ചത്. സെപ്തംബർ 10ന് ആരംഭിച്ച് ഏഴ് മാസം നീണ്ടുനിൽക്കുന്ന ഒട്ടകയോട്ട മത്സരങ്ങളിൽ മുന്നൂറോളം മറ്റൊരാർത്ഥികളാണ് ഇത്തവണ പങ്കെടുത്തത്. മത്സരങ്ങളിലെ ഒട്ടകങ്ങളുടെ എണ്ണം വർദ്ധിച്ചതിൽ വളരെ ആവേശത്തിലാണ് കുവൈത്തുകാർ, മത്സരം വലിയ വിജയമായി മാറി എന്നാണ് അഭിപ്രായം.
മുൻകാലങ്ങളിൽ, എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടോ മൂന്നോ മണിക്കൂർ നീണ്ടുനിൽക്കും. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ, 1:00 PM-ന് പകരം 2:15 PM-നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.