ജങ്കാറിലേക്ക് കയറ്റാൻ ശ്രമിച്ച കാർ പുഴയിൽ വീണു.

0
195

കോഴിക്കോട്:ജങ്കാറിലേക്ക് കയറ്റാനായി പിറകിലേക്കെടുത്ത കാർ പുഴയിലേക്ക് വീണു. ബേപ്പൂർ ചാലിയത്തെ ജങ്കാർ സർവീസിലെ ചാലിയം കരയിലെ ഭാഗത്താണ് ഈ സംഭവം നടന്നത്.യാത്രികർക്ക് നിസാര പരിക്കുണ്ടായി.

കാറിൽ ഏഴുപേരടങ്ങിയ ഒരു കുടുംബമാണ് യാത്ര ചെയ്തിരുന്നത്. ഇവരിൽ ഒരു കുട്ടിക്ക് തലയ്ക്ക് നിസാരമായ പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് ഈ അപ്രതീക്ഷിതമായ സംഭവം നടന്നത് .

ജങ്കാറിലേക്ക് കയറ്റാനായി മാരുതി വാഗൺ കാർ പിറകിലേക്കെടുക്കുകയായിരുന്ന കാർ ദിശ തെറ്റി പുഴയിലേക്ക് മറയുകയായിരുന്ന. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബാംഗങ്ങളും ആയിരുന്നു കാറിലുണ്ടായിരുന്നത്. ഹനീഫയാണ് വാഹനം ഓടിച്ചിരുന്നത്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കോസ്റ്റൽ പോലീസ് എഎസ്ഐ രാജേഷും മറ്റുള്ളവരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. ഹനീഫയും മൂന്ന് സ്ത്രീകളും കുട്ടികളും ആയിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരെയും വേഗം കരയ്ക്കെത്തിച്ചു. സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.

കാർ വെള്ളത്തിൽ മുങ്ങാതിരിക്കാൻ കയറുപയോഗിച്ച് സമീപത്തെ മരത്തിൽ കെട്ടിയിട്ടിരുന്നു. പിന്നീട് അഗ്നിശമനദളവും തീരദേശ പോലീസും സ്ഥലത്തെത്തി വാഹനം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.