കുവൈത്ത് : പ്രവാസികൾക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ആയിരം ഓർമ്മകളുമായി കടന്നു വരാറുള്ള ആഘോഷമാണ് ഓണം. തിരുവോണനാളിൽ ഫഹാഹിൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ ചങ്ങാതിക്കൂട്ടം “ചങ്ങായീസ് ഓണം 2025” സംഘടിപ്പിച്ചു. പരിപാടിയിൽ വിപുലമായ ഓണസദ്യ ഒരുക്കിയിരുന്നു. സദ്യക്കുശേഷം അരങ്ങേറിയ വിവിധയിനം സൗഹൃദ മത്സരങ്ങൾ, എല്ലാവരെയും ഒരിക്കൽക്കൂടി നാട്ടിലെ ഓണമുറ്റത്തേക്ക് എത്തിച്ച ഒരു പ്രതീതി ആയിരുന്നു. കുവൈറ്റിലെ പ്രശസ്ത ഗായകൻ റാഫി കല്ലായുടെ ഓണപ്പാട്ടുകളുടെ ഈരടികളും നബി തിരുമേനിയുടെ മദ്ഹ് ഗാനങ്ങളും പരിപാടിയിൽ മാറ്റുകൂട്ടി. സംഗമത്തിൽ കുവൈത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ബദർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുറസാഖ് സംഗമം ഉദ്ഘാടനം ചെയ്തു. സലാം കളനാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ കബീർ മഞ്ഞപ്പാറ നന്ദി പ്രകാശിപ്പിച്ചു. സുരേഷ് കൊളവയിൽ, മുനീർ കുണിയ, ബാലൻ ഓ വി, മുരളി വാഴക്കോടൻ ശ്രീനിവാസ്, താജു ബോയ്ക്കാനം നിസാം മുക്കൂട്ട്, ഇഖ്ബാൽ പെരുമ്പട്ട, ജോസ് തുടങ്ങിയവരുടെ കുടുംബങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് എസ് എം ഹമീദ്, സമ്പത് മുള്ളേരിയ, സുധാകരൻ, അബ്ദു കടവത്ത്, അഷറഫ് കോളിയടുക്കം, ഹസ്സൻ ബല്ല സുധാകരൻ മുങ്ങത്ത്, കെബീർ തളങ്കര,സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.































