കുവൈറ്റ് സിറ്റി : കുവൈത്തിൽ നിരന്തരം തട്ടിപ്പുകളാണ്. കഴിഞ്ഞദിവസം ഫോൺ വഴി നടത്തിയ തട്ടിപ്പിൽ നിന്നും പ്രവാസി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് പ്രവാസിക്ക് പാസ്പോർട്ട് ഓഫീസർ ആണെന്നും പറഞ്ഞ് 3455 എന്ന നമ്പറിൽ നിന്നും ഫോൺകോൾ എത്തിയത്. ജനനതീയതി, സിവിൽ ഐഡി നമ്പർ, ഏതൊക്കെ ബാങ്കുകളിലാണ് പണമിടപാടുകൾ നടത്തുന്നത് എന്നീ കാര്യങ്ങളാണ് വിളിച്ചയാൾ ആദ്യം പ്രവാസിയോട് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം പ്രവാസി വിശ്യസിക്കുകയായിരുന്നു. തുടർന്ന് വിളിച്ചയാൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രവാസിയുടെ ബാങ്ക് കാർഡിന്റെ നമ്പറുകൾ കൂടി പറയാൻ ആവശ്യപ്പെട്ടു. അതോടെയാണ് പ്രവാസിക്ക് സംശയമായത്. സഹീൽ ആപ്പു വഴിയോ പോലീസ് മുഖേനയോ ഔദ്യോഗിക രേഖകൾ സമർപ്പിച്ചോളാം എന്ന് പറഞ്ഞ് പ്രവാസി ഫോൺകോൾ കട്ട് ചെയ്യുകയായിരുന്നു. ശേഷം മറ്റൊരു നമ്പറിൽ നിന്നും പ്രവാസിക്ക് വീണ്ടും കോൾ വന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് ഫോൺകോൾ വന്നത്. ബാങ്ക് വിവരങ്ങൾ നൽകാൻ വിസമ്മതിച്ച പ്രവാസിയെ ഒടുവിലിയാൽ ഭീഷണിപ്പെടുത്തുകയും 500 ദിനാർ പിഴ അടക്കേണ്ടി വരും എന്ന് പറയുകയും ചെയ്തു. എന്നാൽ ഇതിൽ പതറാതെ നിന്ന പ്രവാസി ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് പിഴയുടെ സംബന്ധിച്ച സന്ദേശങ്ങൾ ഒന്നും ലഭിക്കാതെ ആയതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത്.
Home Middle East Kuwait കുവൈത്തിൽ പാസ്പോർട്ട് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്, പ്രവാസി രക്ഷപ്പെട്ടത് തലനാരിക്ക്