കുവൈത്ത് സിറ്റി: തട്ടിപ്പ് കോളുകളോ വ്യാജ സന്ദേശങ്ങളോ വരികയാണെങ്കിൽ അതൊക്കെ സഹേൽ ആപ്ളിക്കേഷൻ വഴി റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത്തിലെ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര). സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ തട്ടിപ്പിൽ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കുന്നതിനുമുള്ള സിട്രയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത് അവയുടെ ഉറവിടങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരികളെ അനുവദിക്കുമെന്നും CITRA ഒരു ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അതോറിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു.