ഇൻഫോക്ക് അഹമ്മദി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് അഹമ്മദി-2025 നവംബർ 14 ന് നടന്നു

0
31

കുവൈത്ത് : ഇൻഫോക്ക് അഹമ്മദി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് അഹമ്മദി-2025 അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 14 ന് നടന്നു.അഹമ്മദിറീജിയണൽ സെക്രട്ടറി നിഷ ജോബി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ അഹമ്മദി റീജണൽ കൺവീനർ നിതീഷ് എം തോമസ് അധ്യക്ഷത വഹിച്ചു. ഇൻഫോക്ക് പ്രസിഡണ്ട് വിജേഷ് വേലായുധൻ ഇൻഫോക്ക് ട്രഷറർ മുഹമ്മദ് ഷാ. ഇൻഫോക്ക് സെക്രട്ടറി ബിനു മോൾ ജോസഫ്, കോർ കമ്മിറ്റി മെമ്പർ ബിബിൻ ജോർജ് റീജിയണൽ കൺവീനർ നിധീഷ് തോമസ്, റീജിയണൽ സെക്രട്ടറി നിഷജോബി,റീജിയണൽ ട്രഷറർ ഷിബിൻ സ്കറിയ ജോയിന്റ് കൺവീനർ ജിഷ പി കെ,ജോയിന്റ് ട്രഷറർ സൗമിനി പ്രോഗ്രാം കൺവീനർ രാഹുൽരാജ് എന്നിവർ ചേർന്ന് വിളക്ക് തെളിയിക്കുകയും ഇൻഫോക്ക് പ്രസിഡന്റ് മിസ്റ്റർ വിജേഷ് വേലായുധൻ ഉദ്ഘാടനം നടത്തുകയും തുടർന്ന് ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു.ഇൻഫോക് ജോയിന്റ് സെക്രട്ടറി ബിനു മോൾ ജോസഫ്,കോർ കമ്മിറ്റി മെമ്പർ ബിബിൻ ജോർജ് റീജണൽ ട്രഷറർ ഷിബിൻ സ്കറിയ എന്നിവർ ആശംസ പ്രസംഗം നടത്തികുവൈറ്റിൽ ആതുര ശുശ്രൂഷരംഗത്ത് 30 വർഷത്തിലധികമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 15 ഇന്ത്യൻ നേഴ്സസിന് പുരസ്കാരം നൽകി ആദരിച്ചു.അടിയന്തരഘട്ടത്തിൽ ഔചിത്യമായി പെരുമാറി ജീവൻ രക്ഷിച്ച ഇസ്മയിൽ കോട്ടിള വളപ്പിലിനെയും അൽ അദാൻ ഹോസ്പിറ്റൽ മെഡിക്കൽ വാർഡ് സ്റ്റാഫ് അനുജ വിത്സനെയും ചടങ്ങിൽ പുരസ്കാരം നൽകി
അനുമോദിച്ചു.നഴ്സിംഗ് ജോലിയോടൊപ്പം സിനിമ സംവിധാനവും സംഗീതസംവിധാനവും കൂടെ കൊണ്ടുപോകുന്ന ഡാർവിൻ പിറവത്തിനെ ചടങ്ങിൽ അനുമോദിച്ചു. പ്രോഗ്രാം കൺവീനർ രാഹുൽ രാജിന്റെ നന്ദി പ്രസംഗത്തോടെ ഉദ്ഘാടന പരിപാടികൾ അവസാനിപ്പിച്ചു. തുടർന്ന് നേഴ്സുമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.കാണികൾക് ആവേശമായി
റാഷി,സുനീർ,സുനി,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഗീതനിശയോടെ പരിപാടികൾ സമാപിച്ചു.ഗോഡ്വിൻ, രമ്യ അതിഥി, എവിലിൻ എന്നിവരുടെ അവതരണം ഏറെ കയ്യടികൾ നേടി.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ
അഭിലാഷ്, അശ്വതി, ചെറിൽ, ചിഞ്ചു, ഷീന ദിനേശ്, ഗീതു, റോണി, റിനെക്സ്, ജോയ്സി, ജോളി, ജ്യോതി, ലിയോ മജോ, നിക്സി, സോബിൻ എന്നിവരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു.