തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിന്റെ രണ്ടാം വോള്യത്തിൽ ഗവർണറുടെ അധികാരങ്ങൾ പഠനവിഷയമാക്കി ചേർക്കും. ഈ കാലഘട്ടത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികൾ ഗവർണറുടെ അധികാരങ്ങൾ കൃത്യമായി മനസ്സിലാക്കണം. തെറ്റായ ധാരണകൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലാതെ അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. അതിനായാണ് ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതും പരീക്ഷയിൽ ചോദിക്കുന്നതും, എന്ന് മന്ത്രി വിശദീകരിച്ചു. ജനാധിപത്യ മൂല്യങ്ങൾ ശരിയായി പഠിക്കേണ്ട പ്രാഥമിക മണ്ഡലം വിദ്യാലയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനൊപ്പം, ഒന്നാം, ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ഗവർണറുടെ പങ്ക് വിശദമായി പഠിക്കാൻ കുട്ടികൾക്ക് സാധിക്കും.ഇത് കൂടാതെ 11, 12 ക്ലാസ് പാഠപുസ്തകങ്ങളും പുതുക്കും