ദില്ലി: ഇന്ത്യയിൽ കോവിഡ് കേസുകൾ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, രാജ്യത്ത് നിലവിൽ 3,395 ആക്ടിവ് കോവിഡ് കേസുകളുണ്ട്. കേരളം ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി മുകളിൽ നിൽക്കുന്നു (1,336 ആക്ടിവ് കേസുകൾ). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ ഒരു ദിവസത്തിൽ 4 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി.കിടക്കകൾ, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. കോമോർബിഡിറ്റി (മറ്റ് ഗുരുതര രോഗങ്ങളുള്ളവർ) ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു.
കർണാടക സർക്കാരിന്റെ സുപ്രധാന സർക്കുലർ,സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ, കോവിഡ് ലക്ഷണങ്ങൾ (പനി, ചുമ, ജലദോഷം തുടങ്ങിയവ) ഉള്ള കുട്ടികളെ സ്കൂളിൽ അയക്കാൻ പാടില്ലെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നു.
നിലവിൽ 234 ആക്ടിവ് കേസുകൾ കർണാടകയിൽ. ജനുവരി 1-ന് ശേഷം 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തു (എല്ലാവർക്കും മുൻരോഗ ചരിത്രം ഉണ്ടായിരുന്നു).
കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ, എല്ലാവരും മുൻകരുതൽ മാർഗ്ഗങ്ങൾ പാലിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നു.






























