കുവൈത്തിൽ പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ ആദ്യ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു

0
26

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോവിഡ്‌ പ്രതിരോധ വാക്സിൻ കുത്തി വെപ്പ്‌ ആരംഭിച്ചു. ഇന്ന് കാലത്ത്‌ മിഷിരിഫ്‌ ഫെയർ ഗ്രൗണ്ടിൽ നടന്ന വാക്സിൻ പ്രചരണ ഉദ്ഘാടനം പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ നിർവഹിച്ചു.
.
പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ ആദ്യ കുത്തിവെപ്പെടുത്തു. ഉപപ്രധാന മന്ത്രിയും കേബിനറ്റ്‌ കാര്യ മന്ത്രിയുമായ അനസ്‌ അൽ സാലെഹ്‌ ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് തുടങ്ങിയവരും കുത്തിവെപ്പ്‌ സ്വീകരിച്ചു. കുവൈറ്റ് ഇന്റർനാഷണൽ ഫെയർ (കെഐഎഫ്) മൈതാനത്തിലെ അഞ്ചാമത്തെയും ആറാമത്തെയും ഹാളുകൾ, അൽ-അഹ്മദി, അൽ-ജഹ്‌റ ഗവർണറേറ്റുകളിലെ രണ്ട് അധിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കോവിഡ് കുത്തിവെപ്പ് നൽകുക. വാക്സിൻ സ്വീകരിക്കുന്നതിനായി ഇതിനോടകം 83000 പേരാണു റെജിസ്റ്റർ ചെയ്തിട്ടുള്ളത്‌. രജിസ്റ്റർ ചെയ്തവർ അനുവദിക്കപ്പെട്ട കൃത്യ സമയത്ത്‌ ഹാജരായില്ലെങ്കിൽ മറ്റൊരു സമയം അനുവദിക്കും.
അതിനിടെ കോവിഡ് വൈറസിന്റെ ജനിതക മാറ്റം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള വിശദമായ റിപ്പോർട്ട് അടുത്ത തിങ്കളാഴ്ച രാജ്യത്ത് എത്തും, അതിനനുസരിച്ച് ആവശ്യമായ സംവിധാനങ്ങളും നടപടികളും സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണു