സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു

ചെന്നൈ: സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദായാഘാതത്തെ തുടർന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് മലയാളം ഹിന്ദി ചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണം നിർവ്വഹിച്ചു. ഹിറ്റ് തമിഴ് ചിത്രങ്ങളായ ശിവജി ബോയ്സ്,മുതൽവൻ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചതുംമുതൽവൻ ആനന്ദ് ആയിരുന്നു.

മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിലൊന്നായ തേന്മാവിൻ കൊമ്പത്തിലെ ഛായാഗ്രഹണ മികവിന്്ആനന്ദിന് ഇന്ന് ദേശീയ പുരസ്‌കാരം ലഭിച്ചു. കൂടാതെ മിന്നാരം, ചന്ദ്രലേഖ, തുടങ്ങിയ ഒരുപിടി മികച്ച മലയാളം ചിത്രങ്ങളുടെ ക്യാമറാമാൻ ആയിരുന്നു. അയൻ, കാപ്പാൻ, മാട്രാൻ, അനേകൻ തുടങ്ങി ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തു.

1966 ഒക്ടോബർ 30ന് ചെന്നൈയിൽ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനനം. ഡി.ജി വൈഷ്ണവ് കോളേജിൽനിന്ന് ബിരുദം നേടി. പി.സി ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായാണ് കരിയർ തുടങ്ങിയത്. ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ സഹ ഛായാഗ്രാഹകനായി ജോലി ചെയ്തു.