കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കണമെന്ന അവസ്ഥയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയതായി ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസ് അറിയിച്ചു. ട്വിറ്റർ അക്കൗണ്ടിലാണ് ഫെഡറേഷൻ ഇക്കാര്യം വിശദീകരിച്ചത്.
നേരത്തെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നിശ്ചയിച്ചിരുന്ന രീതിയിൽ ബെൽസലാമ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക്ക് വരാം.വാക്സിൻ സ്വീകരിക്കാത്തവർ 14 ദിവസം ക്വാറൻ്റയിനിൽ കഴിയേണ്ടിവരും. ഇതിൻറെ ചിലവ് സ്പോൺസർമാർ വഹിക്കണം.
കോവിഡ് ബാധിതര് അല്ല എന്ന് തെളിയിക്കുന്നതിനായി യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പിസിആർ നെഗറ്റീവ് പരിശോധനാഫലം കയ്യിൽ കരുതണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഇവർക്ക് വീണ്ടും സ്രവ പരിശോധന നടത്തും.






























