പുതിയ വിസകൾ അനുവദിക്കാൻ കാലതാമസം എടുത്തേക്കും

0
7

കുവൈത്ത് സിറ്റി : പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ എല്ലാത്തരം വിസകൾ അനുവദിക്കുന്നതിനെ കുറിച്ചോ ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കുകയില്ലെന്ന് റെസിഡൻസി അഫയേഴ്‌സ് വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധുവായ റെസിഡൻസിയും വാക്സിനേഷനും പൂർത്തീകരിച്ച പ്രവാസികൾക്ക് മാത്രമേ ഓഗസ്റ്റ് 1 മുതൽ കുവൈത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. റെസിഡൻസി കാലഹരണപ്പെട്ടവർ തിരികെയെത്തിയതിന്നായി ഇനിയും കാത്തിരിക്കേണ്ടിവരും എന്ന് സാരം.
മന്ത്രിതല സമിതിയുടെ നിർദ്ദേശാനുസരണമാണ് പുതിയ വിസകൾ അനുവദിക്കുന്നത്. വരും നാളുകളിൽ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ.