മേയ് 15 മുതൽ എമിറേറ്റ്സിൽ മൊബൈൽ ബോർഡിങ് പാസ്

എമിറേറ്റ്സ് വിമാന കമ്പനി പേപ്പർ ബോർഡിങ് പാസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നു. പ്രിന്റ് ചെയ്യുന്ന ബോർഡിങ് പാസിനു പകരം മൊബൈൽ ബോർഡിങ്ങ് പാസ് ഉപയോഗിക്കണമെന്നാണ് കമ്പനി നിർദേശം. ദുബായിൽ നിന്നു മേയ് 15 മുതൽ പുറപ്പെടുന്ന യാത്രയിൽ ഇത് നടപ്പാക്കി തുടങ്ങും.

ടെർമിനൽ മൂന്നിലെത്തുന്ന യാത്രക്കാർക്കു ഇമെയിൽ വഴിയോ മെസേജ് വഴിയോ മൊബൈൽ ബോർഡിങ് പാസ് ലഭിക്കും. ഓൺലൈനായി ചെക്കിൻ ചെയ്യുന്ന യാത്രക്കാർക്കു തങ്ങളുടെ ആപ്പിൾ വാലറ്റിലോ അല്ലെങ്കിൽ ഗൂഗിൾ വാലറ്റിലോ ബോർഡിങ് പാസ് ലഭ്യമാകും. എമിറേറ്റ്സ് ആപ്പിലും പാസ് ലഭ്യമാകും.