8 വയസ്സുള്ള സായ് ധൻവിഷ് തന്റെ ഒരു വർഷത്തെ സമ്പാദ്യം ഇന്ത്യൻ സൈന്യത്തിനായി സംഭാവന ചെയ്തു.

0
112

തമിഴ്നാട്:തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നിന്നുള്ള 8 വയസ്സുള്ള സായ് ധൻവിഷ് തന്റെ ഒരു വർഷത്തെ സമ്പാദ്യം ഇന്ത്യൻ സൈന്യത്തിനായി സംഭാവന ചെയ്തു.

രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധൻവിഷ്.മഞ്ഞ നിറത്തിലുള്ള വാട്ടർ ടാങ്ക് ആകൃതിയിലുള്ള ഒരു സമ്പാദ്യപ്പെട്ടി നിറച്ച്, ധൻവിഷ് മാതാപിതാക്കളോടൊപ്പം കരൂർ ജില്ലാ കളക്ടറേറ്റിൽ എത്തി. ബന്ധുക്കളിൽ നിന്ന് ലഭിച്ച പണം ശേഖരിച്ചാണ്  ഈ സംഭാവന നൽകിയതെന്നും, ഇന്ത്യൻ സൈന്യത്തെ പിന്തുണയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചെറുമനസ്സിൽ നിറഞ്ഞ ദേശഭക്തിയോടെ പറഞ്ഞു.