ഓഗസ്ത്‌ 1 – ഒക്ടോബർ 31 വരെ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തിയത് 45000 പേർ

കുവൈത്ത്‌ സിറ്റി : യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചത് ശേഷം ഓഗസ്ത്‌ 1 മുതൽ ഒക്ടോബർ 31 വരെ ഇന്ത്യയിൽ നിന്ന് നേരിട്ട്‌ കുവൈത്തിലേക്ക് മടങ്ങിയെത്തിയത് 45000 പേർ. അതേസമയം ഇക്കാലയളവിൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക്‌ നേരിട്ട്‌ യാത്ര ചെയ്തത് 85000 യാത്രക്കാർ.7 എയർ ലൈനുകളുടെ 1337 സർവീസുകളിലൂടെയാണ് ഇത്രയും യാത്രക്കാർ കുവൈത്തിലേക്കും, കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കും യാത്ര ചെയ്തത്

സിവിൽ വ്യോമയാന അധികൃതർ പുറത്തു വിട്ട സ്ഥിതി വിവര കണക്കുകൾ അനുസരിച്ച്
കുവൈത്തിൽ നിന്നും തിരിച്ചും ഈ കാലയളവിൽ ഏറ്റവും അധികം പേർ യാത്ര ചെയ്തത് തുർക്കിയിലേക്കാണ്.314650 യാത്രക്കാരാണു ഈ കാലയളവിൽ കുവൈത്തിൽ നിന്ന് തുർക്കിയിലേക്കും തിരിച്ചും യാത്ര ചെയ്തത്‌.

82000 യാത്രക്കാർ കുവൈത്തിൽ നിന്നും സൗദി അറേബ്യയിലേക്ക് പുറപ്പെടുകയും 68000 പേർ അവിടെ നിന്ന് കുവൈത്തിൽ തിരികെ എത്തുകയും ചെയ്തു. ഈജിപ്തിൽ നിന്ന് 75,000 യാത്രക്കാർ വരികയും 69,000 യാത്രക്കാർ തിരികെ പുറപ്പെടുകയും ചെയ്തു. യുഎഇയിൽ നിന്ന് 53000 യാത്രക്കാരാണ് ഈ കാലയളവിൽ കുവൈത്തിലേക്ക്‌ നേരിട്ട്‌ എത്തിയത് . 85200 യാത്രക്കാർ കുവൈത്തിൽ നിന്ന് യു എ ഈ യിലേക്ക്‌ നേരിട്ട്‌ യാത്ര ചെയ്തതായും സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.