കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന മദ്യ ഫാക്ടറിയിൽ പോലീസ് റെയ്ഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തു. അഹമ്മദി മുനിസിപ്പാലിറ്റിയിലെ
ഫഹാഹീൽ പ്രദേശത്താണ് മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഏഷ്യൻ വംശജരായ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും, വിൽക്കാൻ വച്ചിരുന്ന നിരവധി മദ്യക്കുപ്പികളും നിർമാണ സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു.






























