കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ആരോഗ്യസേവനദാതാക്കളായ മെട്രോ മെഡിക്കൽ കെയർ, ഫർവാനിയ ജനറൽ സർജറി വിഭാഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിചയസമ്പന്നനായ ജനറൽ സർജറി സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് അഷൂർ സേവനമാരംഭിച്ചു.
ജനറൽ സർജറിയിലും ലാപറോസ്കോപിക് ശസ്ത്രക്രിയകളിലും വിപുലമായ പരിചയമുള്ള ഡോ. മുഹമ്മദ് അഷൂർ, ക്ലിനിക്കിലും മൈനർ ഓപ്പറേഷൻ തിയേറ്ററിലും നടത്തുന്ന ചെറിയതും അടിയന്തിരവുമായ ശസ്ത്രക്രിയകൾ മുതൽ മെയിൻ ഓപ്പറേഷൻ തിയേറ്ററിൽ നടത്തുന്ന സങ്കീർണ്ണ ശസ്ത്രക്രിയകൾ വരെ സമഗ്ര ചികിത്സാ സേവനങ്ങൾ നൽകും. മുറിവുകൾക്ക് തുന്നൽ, ആബ്‌സസുകൾ തുറന്ന് ചികിത്സിക്കൽ, സെബേഷ്യസ് സിസ്റ്റുകൾ, ലിപോമ, സ്കിൻ ടാഗുകൾ, ഇൻഗ്രോൺ ടോ-നെയിൽ തുടങ്ങിയവയുടെ നീക്കം എന്നിവയും സേവന പരിധിയിൽ ഉൾപ്പെടുന്നു.
ഹെർണിയ ശസ്ത്രക്രിയകൾ, ലാപറോസ്കോപിക് ഗാൾബ്ലാഡർ ശസ്ത്രക്രിയ, മൂലക്കുരു, അനൽ ഫിഷർ, അനൽ ഫിസ്റ്റുല എന്നിവയുടെ ചികിത്സ, ബെനൈൻ ബ്രെസ്റ്റ് ലംപുകൾ, ലിംഫ് നോഡുകൾ, പൈലോണൈഡൽ സൈനസ് എന്നിവയുടെ നീക്കം എന്നിവയിലും ഡോ. മുഹമ്മദ് അഷൂർ വിദഗ്ധനാണ്.
ഡയബറ്റിക് ഫൂട്ട് രോഗികൾക്ക് എല്ലാ ഘട്ടങ്ങളിലുമുള്ള സമഗ്ര പരിചരണവും പെരിഫറൽ ന്യൂറോപതി മൂലം ഉണ്ടാകുന്ന കാൽവേദന, മരവിപ്പ് എന്നിവയ്ക്കുള്ള ആധുനിക ചികിത്സയും ഫിസിയോതെറാപ്പി വിഭാഗത്തിന്റെ പിന്തുണയോടെ ലഭ്യമാക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ ക്രോണിക് വൂണ്ടുകൾ, പ്രഷർ അൾസറുകൾ, പൊള്ളലുകൾ, ശസ്ത്രക്രീയാനന്തര മുറിവുകൾ എന്നിവയുടെ ചികിത്സയും ലഭ്യമാണ്.
അമിതവണ്ണ നിയന്ത്രണത്തിനായി സ്മാർട്ട് ക്യാപ്സ്യൂൾ (ബലൂൺ) പ്രോസീജർ, ഓസെംപിക്, വെയ്റ്റ് ലോസ് ഇഞ്ചക്ഷനുകൾ ഉൾപ്പെടുന്ന സമഗ്ര ചികിത്സാ പദ്ധതികളും മെട്രോ മെഡിക്കൽ കെയർ ഫർവാനിയയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഡോ. മുഹമ്മദ് അഷൂരിന്റെ സേവനം മെട്രോ മെഡിക്കൽ കെയർ ഫർവാനിയയുടെ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മെട്രോ മാനേജ്‌മെന്റ് വ്യക്തമാക്കി.































