കുവൈത്തിലെ ഇന്ത്യൻ എംബസി ദേശീയ യുവജന ദിനം ആഘോഷിക്കുന്നു

കുവൈത്ത് സിറ്റി: സ്വാമി വിവേകാനന്ദൻറെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ പ്രസിഡൻറ് ഡോ. വിനയ് സഹസ്രബുദ്ധി സ്വാമി വിവേകാനന്ദനെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ദിനാചരണത്തിൻ്റെ ഭാഗമായി എംബസി ഓഡിറ്റോറിയത്തിൽ സ്ഥാപിക്കുന്ന സ്വാമി വിവേകാനന്ദൻറെ ഛായാചിത്രത്തിൻറെ അനാച്ഛാദനവും അന്നേ ദിനം നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Pic.Kuwait@ mea.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ലിങ്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് അയച്ചു നൽകുന്നതായിരിക്കും. അതോടൊപ്പം ഔദ്യോഗിക ഫേസ്ബുക്ക് യൂട്യൂബ് ട്വിറ്റർ ബീച്ചുകളിലും സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.