ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് തുടരും

0
10

കുവൈത്ത്‌ സിറ്റി : ജനുവരി രണ്ട് മുതൽ കുവൈത്ത് അതിർത്തികൾ തുറക്കും എങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്ര നിരോധനം തുടരും. 35 രാജ്യങ്ങൾക്ക് ആയിരുന്നു കുവൈത്ത് നേരിട്ട് പ്രവേശിക്കുന്നത് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
ഈ രാജ്യങ്ങളിൽനിന്ന് തിരിച്ചുവരുന്നവർക്ക് പ്രവേശന വിലക്ക്‌ ഇല്ലാത്ത മറ്റൊരു രാജ്യത്ത്‌ 14 ദിവസം ക്വാരന്റിൻ പൂർത്തിയാക്കിയ ശേഷം പി.സി.ആർ. സർട്ടിഫിക്കറ്റുമായി രാജ്യത്ത്‌ പ്രവേശിക്കാവുന്നതാണു. . ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രവേശിക്കുന്ന മുഴുവൻ യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷണം നടത്തുവാൻ ആരോഗ്യ മന്ത്രാലയം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയഇനം കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഈ മാസം 21 നാണ് കുവൈത്ത്‌ കര,വ്യോമ,നാവിക അതിർത്തികൾ അടക്കാൻ തീരുമാനിച്ചത്‌.