കുവൈത്ത് സിറ്റി: രാജ്യത്ത് SIR നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രവാസി വെൽഫെയർ കുവൈത്ത് SIR ഹെൽപ് ഡെസ്ക്ക് ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
SIR നടപടിക്രമങ്ങളിലെ സംശയങ്ങൾക്ക് ഹെൽപ് ഡെസ്കിലൂടെ മറുപടി ലഭിക്കും. വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേരു
ചേർക്കുന്നതിനാവശ്യമായ സഹായങ്ങളും ഹെൽപ് ഡെസ്ക് വഴി
സജ്ജമാക്കിയിട്ടുണ്ട്.
പ്രത്യേകം പരിശീലനം നേടിയ പ്രവാസി വെൽഫെയർ കുവൈത്തിൻ്റെ റിസോഴ്സ് പേഴ്സണാണ് ഹെൽപ് ഡെസ്കിൽ സേവനമനുഷ്ടിക്കുന്നത്. ദിവസവും വൈകീട്ട് 6 മണി മുതൽ 9 മണി വരെ സേവനം ലഭ്യമാണ് . നേരിട്ട് വിളിക്കുകയോ വാട്സപ്പ് വഴിയോ ബന്ധപ്പെടാം . ഫോൺ നമ്പറുകൾ : 55652214 / 50222602 / 99354375 / 66643890 / 55238583 / 67075262
































