സാൽമിയയിൽ തീപിടുത്തം

0
125

കുവൈത്ത് സിറ്റി: സാൽമിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടുത്തം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സാൽമിയ, അൽ-ബിദ്ദ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ തീ നിയന്ത്രണവിധേയമാക്കാൻ ടീമുകൾക്ക് കഴിഞ്ഞുവെന്ന് ജനറൽ ഫയർ ഫോഴ്‌സ് സ്ഥിരീകരിച്ചു. തീ കൂടുതൽ പടരുന്നത് തടയുന്നതിലും കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ടീമുകളുടെ സമയബന്ധിതമായ പ്രതികരണം നിർണായക പങ്ക് വഹിച്ചു.