പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീട്ടിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും പരുക്കേറ്റു. നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില (50) മകൻ വിഷ്ണു (28) എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ വീട്ടിലെ പല സാധനങ്ങളും തകർന്നു.പരിക്കേറ്റ രണ്ടുപേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.