സണ്ണി ജോസഫ് അധ്യക്ഷനായതിന് ശേഷം ആദ്യമായി കെപിസിസി നേതൃയോഗം 22-ന്

0
158

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം സ്വീകരിച്ച അഡ്വ. സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യ യോഗം മെയ് 22-ന് നടക്കും. കെപിസിസി ഭാരവാഹികളും ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരും ഈ യോഗത്തിൽ പങ്കെടുക്കും.

തിങ്കളാഴ്ച യോഗം നടത്താമെന്നായിരുന്നു തുടക്കത്തിലെ ആസൂത്രണം. എന്നാൽ തീയതി മാറ്റി മെയ് 22 രാവിലെ 10 മണിക്ക് യോഗം ക്രമീകരിച്ചിരിക്കുന്നു.

ഇപ്പോഴത്തെ കെപിസിസി ഭാരവാഹികളിൽ മാറ്റം വരുത്തണമെന്ന ഹൈക്കമാൻഡ് നിർദേശം നിലനിൽക്കെയാണ് പുതിയ നേതൃത്വം ഈ യോഗം ക്രോഢീകരിച്ചിരിക്കുന്നത്. സണ്ണി ജോസഫ് അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷം കമ്മിറ്റിയുടെ പുനഃസംഘടനയ്ക്കായി തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾക്ക് പുതിയ നിയമനങ്ങൾ വേഗം പ്രഖ്യാപിക്കും.

യുവജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും സജീവമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും യുവാക്കളെ കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സണ്ണി ജോസഫ് അധ്യക്ഷനായതിന് ശേഷം നടത്തിയ പ്രസംഗത്തിൽ കെ.സി. വേണുഗോപാൽ പുനഃസംഘടന ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു.