ഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

0
62

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

ബാലവേദി ജോയിന്റ് സെക്രട്ടറി ഗംഗ പ്രിയേഷ് അധ്യക്ഷത വഹിച്ച ഔദ്യോഗിക പരിപാടിയിൽ ഡോൺ ബോസ്കോ സ്കൂളിലെ ചരിത്ര അധ്യാപകൻ ആഷ്ബിൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഫോക്ക് ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി, ട്രഷറർ സൂരജ് കെ.വി, വൈസ് പ്രസിഡന്റ്മാരായ പ്രണീഷ്, സുരേഷ് ബാബു, രാഹുൽ ഗൗതമൻ, വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, ജനറൽ കൺവീനർ അമ്പിളി ബിജു, ഉപദേശക സമിതി അംഗങ്ങളായ ഓമനക്കുട്ടൻ, വിജയേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബാലവേദി എക്സിക്യൂട്ടീവ് അംഗം ആവണി പേരോട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗം ഇഷാൻ ഗോവിന്ദ് നന്ദി രേഖപ്പെടുത്തി. ബാലവേദി അംഗങ്ങളായ അവന്തിക സുമേഷ്, സെവിൻ സന്തോഷ്‌ എന്നിവർ അവതാരകർ ആയിരുന്നു.

ബാലവേദി കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളും ഫോക്ക്‌ ബാലവേദിയിലെ കുട്ടികൾ അവതരിച്ച ദേശഭക്തി നിർഭരമായ കലാപരിപാടികളും, ഫോക്ക്‌ വനിതാവേദി അംഗങ്ങൾ ചേർന്ന് ആലപിച്ച ദേശഭക്തി ഗാനവും റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മാറ്റ് കൂട്ടി.