ഖത്തർ ലോകകപ്പ് ഫൈനൽ വേദിയിൽ മലയാള താര രാജാക്കന്മാരും

0
125

 

അർജൻറീന ഫ്രാൻസ് ലോകക പ്പ് ഫൈനൽ മത്സരത്തിന് സാക്ഷിയാകാൻ മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും  ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഇരുവരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിൻ്റെ ദൃശ്യങ്ങളും പങ്കുവെച്ചു.

ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ,  അർഹരായ ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താനാകട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി ട്വിറ്ററിൽ കുറിച്ചത്