കുവൈത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഗോ എയർ നേരിട്ട് സർവീസ് നടത്തുമെന്ന് ഗോ എയർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് ബക്കുൽ ഗാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു
സെപ്റ്റംബർ 19 രാവിലെ ഏഴു മണിക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാവിലെ 9.30 നു കുവൈത്തിൽ എത്തുകയും തിരിച്ചു 10.30 നു കുവൈത്തിൽ നിന്നും പുറപ്പെട്ട് വൈകീട്ട് 6 മണിക്ക് കണ്ണൂരിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് ഗോ എയർ സമയം ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് നിരക്കിൽ വമ്പൻ ഓഫറും ഗോ എയർ പ്രഖ്യാപിച്ചു. കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് 28 ദിനാറും കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് 6300 രൂപയുമാണു വൺ വേ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെ ഹൈദരബാദ് , മുംബൈ , ചെന്നൈ , ബംഗളുരു മുതലായ ഇന്ത്യൻ നഗരങ്ങളിലേക്കും സർവ്വീസ് ആരംഭിക്കുമെന്ന്.ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ഗോ എയർ ഇന്റർ നാഷനൽ മാനേജർ ജലീൽ ഖാലിദ് , ഇന്റർ നാഷനൽ ഓപ്പറേഷൻ മാനേജർ അർജ്ജുൻ ഗുപ്ത , വത്തനിയ ഗ്രൂപ്പ് മാനേജർ സലീം മുറാദ് എന്നിവരും പങ്കെടുത്തു
