ഇന്ത്യയുടെ കടുത്ത തിരിച്ചടി, സർക്കാർ അലർട്ട്; അതിർത്തിയിൽ കർശന ജാഗ്രത.

0
12

ദില്ലി:ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാൻ അതിർത്തി ലംഘിച്ചുള്ള പ്രകോപനങ്ങൾ തുടരുന്നതിനിടയിൽ, ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ കർശനമായ ജാഗ്രത. ഇന്നലെ രാത്രി ജമ്മു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം എല്ലാ ഡ്രോണുകളെയും വെടിവെച്ചു തകർത്തു. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അത്യാവശ്യ ജാഗ്രതാ നടപടികൾ ഏറ്റെടുത്തിട്ടുണ്ട്. ഏത് ആക്രമണത്തിനും നേരെ പ്രതിരോധിക്കാൻ സൈനികർ പൂർണമായും തയ്യാറായിരിക്കുകയാണ്.അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ സർക്കാർ നിർദേശിച്ചിരിക്കുന്നു.അതിർത്തി പ്രദേശങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിട്ടുണ്ട്. ദില്ലിയിൽ സർക്കാർ ജീവനക്കാരെ അവധി റദ്ദാക്കി ഉടൻ ജോലിയിൽ ഹാജരാകാൻ നിർദേശിച്ചു.