സ്വർണം സുരക്ഷിത നിക്ഷേപം : മലബാർ ഗോൾഡിൽ ഡിസ്‌കൗണ്ട് ക്യാമ്പയിൻ (ഓഫർ 2020 സെപ്റ്റംബർ 05  വരെ )

സ്വർണ്ണം വാങ്ങുന്നത് ലാഭകരമാക്കികൊണ്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ  ശുഭാരംഭം ഡിസ്കൗണ്ട് ക്യാമ്പയിൻ

 

  • ആഭരണ പ്രേമികൾക്ക് അതിശയകരമായ ഡിസ്കൗണ്ടും, ആകർഷകമായ വിലയും വാഗ്ദാനം ചെയ്യുന്നു
  • സ്വർണ്ണം വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും ഏറ്റവും മികച്ച സമയം
  • 18K, 22K സ്വർണ്ണാഭരണങ്ങൾക്ക് 20- 50 % വരെ പണിക്കൂലിയിൽ ഡിസ്കൗണ്ട്
  • വജ്രാഭരണങ്ങൾക്ക് 25% വരെ ഡിസ്കൗണ്ട്
  • ആകർഷകമായ വിലയിൽ “സ്പെഷ്യൽ ബൈ” പ്രോഡക്ടുകൾ

 

ആഗോളതലത്തിൽ നിക്ഷേപകരും, സെൻട്രൽ ബാങ്കുകളും

ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് തുടരുന്നതിനാൽ സ്വർണ്ണ വില റെക്കോർഡ് നിലയിലേക്ക് ഉയർന്ന് കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള പ്രയാസകരമായ സാഹചര്യത്തിൽ മൂല്യം കുറയാതെ ഏറ്റവും എളുപ്പത്തിൽ പണമായി മാറ്റാം എന്നുള്ളത് സ്വർണ്ണത്തെ കൂടുതൽ ആകർഷകമാകുന്നു. കറൻസി, ഓയിൽ, സ്റ്റോക്ക് മാർക്കറ്റുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളുടെ മൂല്യം കുത്തനെ കുറഞ്ഞ സാഹചര്യത്തിലും, ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണത്തിൻ്റെ മൂല്യം 35% വരെ വർദ്ധിച്ചിട്ടുണ്ട്.

 

സ്വർണ്ണമെന്ന ലോഹത്തെ കൂടുതൽ ആകർഷകമാക്കികൊണ്ട്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്കൗണ്ട് ക്യാമ്പയിനിലൂടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഡിസ്കൗണ്ടിലൂടെ സ്വർണ്ണ വജ്രാഭരണങ്ങൾ സ്വന്തമാക്കാം. ഇത് ആദ്യമായി ഈ ക്യാമ്പയിനിലൂടെ 18K, 22K സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ 20-50% ഡിസ്കൗണ്ടും, വജ്രാഭരണങ്ങൾക്ക് 25% വരെ ഡിസ്കൗണ്ടും ലഭിക്കും. ഇതിനോടൊപ്പം തന്നെ ആകർഷകമായ വിലയിൽ വാങ്ങാനാവുന്ന ” സ്പെഷ്യൽ ബൈ ” പ്രോഡക്ടുകളുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.  ഇതിനുപുറമേ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ആഭരണങ്ങൾക്ക്  വെറും 10% മാത്രം അഡ്വാൻസ്  നൽകി  ബുക്ക് ചെയ്ത തീയതി മുതൽ 30 ദിവസത്തേയ്ക്ക് സ്വർണ്ണവില വർദ്ധനയിൽ നിന്ന് സംരക്ഷണം നേടാം. സ്വർണ്ണം വാങ്ങുന്ന സമയത്ത് വില ഉയരുകയാണെങ്കിൽ, ഉപഭോക്താവിന് സ്വർണ്ണം ബുക്ക്  ചെയ്ത സമയത്തെ നിരക്ക് ലഭിക്കുകയും, അതേസമയം സ്വർണ്ണ നിരക്ക് കുറയുകയാണെങ്കിൽ, കുറഞ്ഞ നിരക്കിൽ സ്വർണ്ണം വാങ്ങുകയും ചെയ്യാം.

 

എക്കാലത്തും സ്വീകാര്യതയുള്ളതും, മൂല്യം വർദ്ധിക്കുന്ന ലൈഫ് സ്റ്റൈൽ ഉത്പന്നം എന്ന നിലയിലും ശുഭാരംഭം പ്രൈസ് പ്രോമിസ് ക്യാമ്പയിനിലൂടെ സ്വർണ്ണത്തിൽ നിക്ഷേപിക്കുവാനും, സമ്പാദ്യം ഉറപ്പാക്കാനും, ഏറ്റവും ഉചിതമായ സമയമാണിപ്പോൾ. പ്രമുഖ ഇൻവെസ്റ്റ്മെൻ്റ് ബാങ്കുകളിലൊന്നായ ഗോൾഡ്മാൻ സാച്ച്സിൻ്റ പ്രവചനം അനുസരിച്ച് മൂന്ന്, ആറ്, പന്ത്രണ്ട് മാസങ്ങളിൽ യഥാക്രമം സ്വർണ്ണവില ഒരു ഔൺസിന് 1900 ഡോളർ മുതൽ 2000 ഡോളർ വരെയായിരിക്കും, ഈ പ്രവണത തുടരുമെന്നാണ് ഞങ്ങളും കരുതുന്നത്.  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഇതാദ്യമായാണ് ഇത് പോലെയൊരു ഡിസ്കൗണ്ട് ക്യാമ്പയിൻ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിൽ നിക്ഷേപങ്ങൾ നടത്തുവാൻ ഇത് ഉപകരിക്കും എന്ന് കരുതുന്നു. അവിശ്വസനീയമായ ശേഖരവും, ആകർഷകമായ വിലയും ഉപഭോക്താക്കളെ സന്തുഷ്ടരാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് എംഡിയായ ഷംലാൽ അഹമ്മദ് പറഞ്ഞു.

 

വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റാ അനുസരിച്ച് കഴിഞ്ഞ മൂന്ന് മുതൽ ഒൻപത് മാസങ്ങളിലായി പല സെൻട്രൽ ബാങ്കുകളും സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് തുടരുകയും, കൈവശമുള്ള സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധേയമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. തുർക്കി കൈവശമുള്ള സ്വർണ്ണ ശേഖരം 109% ഉയർത്തി 805.9 ടണ്ണായും, യു എ ഇ കൈവശമുള്ള സ്വർണ്ണ ശേഖരം 104% വർദ്ധിപ്പിച്ച് 31.5 ടണ്ണായും ഉയർത്തി. ഇന്ത്യ 47 ടണ്ണും, റഷ്യ 60 ടണ്ണും വാങ്ങിയതോടെ അവരവരുടെ കൈവശമുള്ള സ്വർണ്ണ ശേഖരം യഥാക്രമം 665 ടണ്ണായും, 2301 ടണ്ണായും ഉയർന്നു.

 

ബ്രാൻഡ് അവതരിപ്പിക്കുന്ന പ്രത്യേകവും, ഉപഭോക്താക്കൾ ഏറെ ഉറ്റ് നോക്കുന്നതുമായ ഈ ക്യാമ്പയിനിൽ അത്യാകർഷകവും, അതുല്യവുമായ ട്രെൻഡുകളിലുള്ള സ്വർണ്ണ  വജ്രാഭരണങ്ങൾ ആണ് ഉപഭോക്താക്കളുടെ അഭിരുചികൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകി ഒരുക്കിയിരിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ വിവിധ ബ്രാൻഡുകളായ മൈൻ ഡയമണ്ട്സ്, ഇറ – അൺകട്ട് ഡയമണ്ട് ജുവലറി, പ്രെഷ്യ – ജം ജുവലറി, ഡിവൈൻ – ഇൻഡ്യൻ ഹെറിറ്റേജ് ജുവലറി, എത്ത്നിക്ക്സ് – ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനർ ജുവലറി തുടങ്ങിയവ ഈ ക്യാമ്പയിനിൻ്റെ ഭാഗമാണ്. ഈ ഓഫർ  2020 സെപ്റ്റംബര് 05 വരെ ലഭ്യമാണ്.

 

 

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്:
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയൽ നില്‍ക്കുന്ന മലബാ൪ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് മലബാ൪ ഗോള്‍ഡ് & ഡമണ്ട്‌സ്. 1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാ൪ ഗോള്‍ഡ് & ഡമണ്ട്‌സിന് ഇന്ന് 10 രാജ്യങ്ങളിലായി 250ലേറെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാ൪ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയിൽ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് കീഴിലുണ്ട്.

4.51 ബില്ല്യൺ ഡോള൪ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സ്. 14 ക്ലസ്റ്റ൪ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സിന് ഇന്ത്യയ്ക്കുപുറമേ മിഡിൽ ഈസ്റ്റിലും ഫാ൪ ഈസ്റ്റ് രാജ്യങ്ങളിലും സജീവ സാന്നിധ്യമാണുളളത്.

സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്‌റ്റൈൽ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിൽ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു ആഭരണ ശ്രേണിയാണ് ‘എം.ജി.ഡി ലൈഫ് സ്‌റ്റൈൽ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 4000ലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000 ൽ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണിൽ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്