ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ്; ഞായറാഴ്ച കരതൊടും; കേരളത്തിലും ജാഗ്രത

0
45

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരതൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.  ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇന്ന് (25-09-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.