കുവൈത്തിന് പുറത്തുള്ള 3,90,000 പ്രവാസികളുടെ റസിഡന്‍സികള്‍ കാലഹരണപ്പെട്ടു

കുവൈത്ത്‌ സിറ്റി: കോവിഡ്‌ നിയന്ത്രണങ്ങളെത്തുടര്‍ന്ന്‌ കുവൈത്തിലേക്ക്‌ മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ 3,90,000 പേരുടെ റസിഡന്‍സികള്‍ കാലഹരണപ്പെട്ടു. ഓണ്‍ലൈനായി താമസരേഖ പുതുക്കുന്നതിനുള്ള അവസരം കുവൈത്ത്‌ സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ഇവര്‍ രാജ്യത്തില്ലാത്തനില്‍ സ്‌പോണ്‍സര്‍മാര്‍ക്കും റസിഡന്‍സി പുതുക്കാനായില്ല. അതേസമയം റസിഡന്‍സി നിയമം ലംഘിച്ച്‌ 150000പേര്‍ നിലവില്‍ കുവൈത്തിലുള്ളതായും അധൃകൃതര്‍ വ്യക്തമാക്കി.