പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ

0
60

ഹരിയാന:പാകിസ്ഥാനുവേണ്ടി ഇന്ത്യയുടെ രഹസ്യവും തന്ത്രപ്രധാനവുമായ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടികൂടിയവരിൽ പ്രശസ്ത യൂട്യൂബർ ജ്യോതി മൽഹോത്രയും ഉൾപ്പെടുന്നു.

അന്വേഷണ ഏജൻസികളുടെ കണ്ടെത്തലനുസരിച്ച്, ജ്യോതി മൽഹോത്ര പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി എന്ന് സംശയിക്കപ്പെടുന്നു. 2023-ൽ പാകിസ്ഥാൻ സന്ദർശിച്ച ജ്യോതി, പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ ഡാനിഷ് പൗരൻ എഹ്സാൻ-ഉർ-റഹീമുമായി അടുപ്പമുണ്ടാക്കിയിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തിവന്ന ജ്യോതി, പാക് സന്ദർശനസമയത്ത് അവിടത്തെ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തന്ത്രപ്രധാനമായ ‍ ലൊക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ പാക് ഏജൻസികൾക്ക് ലഭ്യമാക്കിയതോടൊപ്പം, സോഷ്യൽ മീഡിയയിലൂടെ പാകിസ്ഥാനെക്കുറിച്ച് അനുകൂല പ്രചരണം നടത്തിയെന്നും ആരോപണമുണ്ട്. അറസ്റ്റിലായ ആറ് പേരെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.