മഴ വരുന്നു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ, ഓഗസ്റ്റ് 5 ന് മിക്ക ജില്ലകളിലും തീവ്രമഴക്ക് സാധ്യത

0
93

തിരുവനന്തപുരം:അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മഴ വരുന്നു. സംസ്ഥാനത്ത് നാല്  ദിവസം അതിശക്തമായ മഴക്ക് ആണ് സാധ്യത പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 5 ചൊവ്വാഴ്ച സംസ്ഥാനത്ത് മഴ തീവ്രമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.