ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഐ ​ല​വ് മൈ ​കു​വൈ​ത്ത്’ പ്ര​മോ​ഷ​ൻ

0
20

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ,
വിമോചന ആഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഐ ലവ് മൈ കുവൈത്ത്’ എന്ന പ്രത്യേക പ്രമോഷൻ ആരംഭിച്ചു. കുവൈത്തിലെ എല്ലാ ലുലു ഹൈപർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും തുടരുന്ന പ്രമോഷൻ ഖുറൈൻ ഔട്ട്ലെറ്റിൽ ടെക് ഇൻഫ്ലുവൻസർ അസീസ് അൽസാബിയും ലൈഫ്സ്റ്റൈൽ ഇൻഫ്ലുവൻസർ സ്‌നഫിയയും ചേർന്ന്
ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് സീനിയർ മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.

പ്രമോഷന്റെ ഭാഗമായി പ്രധാന വിഭാഗങ്ങളിൽ കിഴിവുകൾ ലഭ്യമാണ്. പലചരക്ക്, ആരോഗ്യ, സൗന്ദര്യവർധക വസ്‌തുക്കൾ, ഫ്രഷ്, ഫ്രോസൺ ഭക്ഷണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് മികച്ച ലാഭം ലഭിക്കും. വസ്ത്രങ്ങൾ,
പാദരക്ഷകൾ, ആക്സസറികൾ എന്നിവയിൽ അവിശ്വസനീയമായ ഡീലുകളും ഉണ്ട്.

മൊബൈൽ ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ, വെയറബിൾ ടെക്നോളജി എന്നിവക്ക് എക്സ്കൂസീവ് ഡിസ്കൗണ്ട്, ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, ഗാഡ്ജെറ്റുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ‘പ്രൗഡ്ലി ഫ്രം കുവൈത്ത് കാമ്പയിൻ കുവൈത്ത് ബ്രാൻഡുകളുടെ പുതിയ പ്രാദേശിക ഉൽപന്നങ്ങൾക്കും പ്രത്യേക കിഴിവുകൾ ലഭിക്കും. കുവൈത്തിൻ്റെ പൈതൃകവും വിനോദ പരിപാടികളും പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം.