മനുഷ്യസ്നേഹത്തിലും സമത്വത്തിലും ഊന്നിയ ജീവത ദർശനമാണ് ഖുർആൻ സമർപ്പിക്കുന്നത്-ഐ.ഐ.സി ഇഫ്താർ മീറ്റ്

0
20

കുവൈത്ത് സിറ്റി: മനുഷ്യസ്നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും ഊന്നിയ ജീവത ദർശനമാണ് ഖുർആൻ സമർപ്പിക്കുന്നതെന്ന് ഔക്കാഫ് അതിഥിയായി എത്തിയ സാജിദ് റഹ്മാൻ ഫാറൂഖി വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ ഗ്രാൻറ് ഇഫ്ത്വാർ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വംശ, വർഗ വിവേചനങ്ങളെയും ജാതീയ ഉച്ചനീചത്വങ്ങളെയും ഖുർആൻ കഠിനമായി നിരാകരിക്കുന്നു. ദൈവ സൃഷ്ടിപ്പിലെ ഉന്നതൻ ബുദ്ധിയും തിരിച്ചറിവും നൽകപ്പെട്ട മനുഷ്യനാണ്. വിശ്വാസ-കർമ – സ്വഭാവങ്ങളിലെല്ലാം നന്മയുടെയും നീതിയുടെയും പക്ഷത്തുനിൽക്കുന്ന മനുഷ്യർക്കഖിലം ഈ ലോകത്ത് ശാന്തിദായകമായ ജീവിതവും മരണാനന്തരം സ്വർഗത്തിലെ നിത്യവാസവും ഖുർആൻ വാഗ്ദാനം ചെയ്യുന്നു. സാജിദ് റഹ്മാൻ ഫാറൂഖി സൂചിപ്പിച്ചു.

സംഗമം ഔക്കാഫ് ജാലിയാത്ത് ഡിപ്പാർട്ട്മെൻറ് മാനേജർ ശൈഖ് ഫായിസ് റിസ്ക്കാൻ അൽ റഷീദി ഉദ്ഘാടനം ചെയ്തു. ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി, ഡോ. അമീർ അഹ്മദ്, അബ്ദുറഹിമാൻ അൻസാരി, സിദ്ധീഖ് മദനി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ഐ.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് സലീം സ്വാഗതവും അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു. അസ്ഹർ അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി.