കുവൈറ്റ് സിറ്റി: ഇൻകാസ് (INCAS) കുവൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതിനും വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതിനുമായി പുതിയ അഡോക്ക് (Ad-hoc) കമ്മിറ്റി രൂപീകരിച്ചു. 2026 ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും കോൺഗ്രസിനെയും ഉജ്ജ്വല വിജയത്തിലേക്ക് നയിക്കാൻ വിപുലമായ പ്രവർത്തന പദ്ധതികൾക്ക് യോഗം രൂപം നൽകി. വിലക്കയറ്റം, തൊഴിലില്ലായ്മ, പിൻവാതിൽ നിയമനം, പ്രവാസികളോടുള്ള അവഗണന, അഴിമതി,സ്വജനപക്ഷപാതം എന്നിവയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം വിലയിരുത്തി.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ കുവൈറ്റിലെ ഓരോ ഇൻകാസ് പ്രവർത്തകരും തങ്ങളുടെ നാട്ടിലെ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് വോട്ടുകൾ ഉറപ്പിക്കാൻ തീരുമാനിച്ചു.വരും ദിവസങ്ങളിൽ വിപുലമായ രീതിയിൽ ഒരു തിരഞ്ഞെടുപ്പ് കൺവെൻഷൻ സൂം(zoom) മീറ്റിംഗ് വിളിച്ചുചേർക്കാനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം കമ്മിറ്റി വിപുലീകരിക്കാനും അതുവഴി ഇൻകാസിനെ താഴെത്തട്ടുമുതൽ കൂടുതൽ കരുത്തുറ്റതാക്കാനും യോഗം ലക്ഷ്യമിടുന്നു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക നേതൃത്വത്തെ യോഗം ചുമതലപ്പെടുത്തി.
പുതിയ അഡോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലേക്ക് രാജീവ് നടുവിലെമുറി (ചെയർമാൻ) തോമസ് പള്ളിക്കൽ, ഷെറിൻ മാത്യു കൊട്ടാരം (വൈസ് ചെയർമാൻ),
അനൂപ് സോമൻ (ജനറൽ സെക്രട്ടറി),
ജെറി മാത്യു കോശി (ജോയിന്റ് സെക്രട്ടറി),
അലക്സ് മാത്യു പുത്തൂർ (ട്രഷറർ ),
മധു മാഹി (മീഡിയ കോർഡിനേറ്റർ)കുര്യൻ തോമസ് പൈനും മൂട്ടിൽ, മാത്യു ചെന്നിത്തല,
ബാബു പനമ്പള്ളി, സണ്ണി പത്തിച്ചിറ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, സുനിൽ ജിത്ത് മണ്ണാർക്കാട്, തമ്പി ലൂക്കോസ്, അലക്സ് മാനന്തവാടി, രതീഷ് കുമ്പളത്ത്,
വിച്ചു വാഹിദ് വള്ളികുന്നം, സുമിത് റാന്നി (കോർ കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.































