എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കുവൈത്തിൽ നിന്നുമുള്ള യാത്രാ ഷെഡ്യൂളുകൾ പുറത്തിറക്കി

കുവൈത്ത്‌ സിറ്റി: ഇന്ത്യൻ വിമാനകമ്പനികളായ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കുവൈത്തിൽ നിന്നുമുള്ള യാത്രാ ഷെഡ്യൂളുകൾ പുറത്തിറക്കി. ജനുവരി 2 മുതൽ 31 വരെയുള്ള ഉള്ള ഷെഡ്യൂളുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് കൊച്ചി കണ്ണൂർ വിമാനത്താവളങ്ങൾക്ക് പുറമേ മംഗലാപുരം തിരുച്ചിറപ്പള്ളി വിജയവാഡ ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

സർവീസുകൾ ഇപ്രകാരമാണ്,

Kuwait to cochi-3,6,10,13,17,20,24,
27,29,31 എന്നീ തിയ്യതികളിൽ സർവീസുകൾ.

Kuwait to Calicut – 3,5,10,12,17,19,24
26,31തിയ്യതികളിലാണു വിമാനം പുറപ്പെടുക.

Kuwait to kannur- 8,15,22 തിയ്യതിയകളിലാണു സർവ്വീസ്‌ ക്രമീകരിച്ചിരിക്കുന്നത്‌

Kuwait to manglore – 4,11,18,25 തിയ്യതികളിൽ സർവീസ് ഉണ്ടാകും.

വന്ദേഭാരത്‌ ദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യ സർവ്വീസുകളും വിജയ വാഡ, ഹൈദരബാദ്‌ എന്നിവിടങ്ങളിലേക്ക്‌ പുറമേ മുംബൈ, ദില്ലി, ഗോവ, ലഖ്‌ നോ മുതലായ സ്ഥലങ്ങളിലേക്കും സർവ്വീസ്‌ നടത്തും. കുവൈത്ത്‌ സർക്കാർ നേരിട്ടുള്ള പ്രവേശന അനുമതി നൽകിയിരിക്കുന്ന വിഭാഗങ്ങൾക്കും ഈ സർവ്വീസുകൾ വഴി നാട്ടിൽ നിന്നുള്ള ബൂക്കിംഗ്‌ ആരംഭിച്ചിട്ടുണ്ട്‌.