കുവൈറ്റ് സിറ്റി : തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചു.തമിഴ്‌നാട് സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ജലീബിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോയൽ മെവിൻ മൈക്കിൾ ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അപകടം ഉണ്ടായത്. സമീപത്തുള്ള റോഡിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാഹനം മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നും തുടർന്ന് വിദ്യാർത്ഥിയുടെ മേൽ
ഇടിച്ചുകയറിയതാണെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് കാരണമായ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചു.






























