ഐപിഎൽ മത്സരങ്ങൾ വീണ്ടും തുടരും; മേയ് 15-നോടെ പുനരാരംഭിക്കാനായി ബിസിസിഐ തീരുമാനം

0
21

മുംബൈ:ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയോളം നിർത്തിവെച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് ബിസിസിഐ.ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് സാഹചര്യങ്ങളിൽ അയവുണ്ടായത് .ചൊവ്വാഴ്ച മുതൽ കളിക്കാർ ടീമുകളോടൊപ്പം ചേരണമെന്നും ഫ്രാഞ്ചൈസികളെ അറിയിച്ചു.

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ധർമ്മശാലയിൽ നടക്കേണ്ടിരുന്ന പഞ്ചാബ് കിംഗ്സിന്റെ ഹോം മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ബിസിസിഐയുടെ ലക്ഷ്യം മുൻനിശ്ചിത തീയതിയായ മേയ് 25-ന് ടൂർണമെന്റ് പൂർത്തിയാകണമെന്നാണ്. ഇതിനായി ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തുന്നതും പരിഗണനയിലുണ്ട്. പുതിയ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും.

മേയ് 15 അല്ലെങ്കിൽ 16 ന് മത്സരങ്ങൾ പുനരാരംഭിക്കാനാണ് ബിസിസിഐ ആസൂത്രണം ചെയ്യുന്നത്. ധർമ്മശാല ഒഴികെയുള്ള മൈതാനങ്ങളിൽ മത്സരങ്ങൾ തുടരും. കൂടാതെ, സംഘർഷത്തിന്റെ പേരിൽ മുടങ്ങിയ പഞ്ചാബ് കിംഗ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്താനും തീരുമാനിച്ചു. നിലവിൽ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളെ ടീമുകൾ തിരിച്ചുവിളികുന്നു.ഇതുവരെ 57 മത്സരങ്ങൾ പൂർത്തിയായി. പഞ്ചാബ്-ഡൽഹി മത്സരം ഉൾപ്പെടെ 17 മത്സരങ്ങൾ ബാക്കിയുണ്ട്.