ഇറാൻ -ഇസ്രായേൽ സംഘർഷം: കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി

0
37

കുവൈത്ത് സിറ്റി: ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷെഡ്യൂൾ ചെയ്തിരുന്ന ചില വിമാന സർവീസുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു. ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചതായി ജസീറ എയർവേയ്‌സ് വെള്ളിയാഴ്ച അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വിമാന സർവീസുകൾ പുന:രാരംഭിക്കുന്നത് അനുസരിച്ച് യാത്രക്കാരെ അറിയിക്കുമെന്നും എയർവെസ് അധികൃതർ വ്യക്തമാക്കി.