കുവൈത്ത് സിറ്റി : കാസർഗോഡ് എക്സ്പ്പാട്രിയെറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് – ബദ്ർ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു നടത്തുന്ന ഒർത്തൊപെഡിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ന് നൽകി ബദ്ർ മെഡിക്കൽ ജനറൽ മാനേജർ അബ്ദുൽ റസ്സാക്ക് നിർവഹിച്ചു.പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ മുൻ ചീഫ് പാട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ട്രഷറർ ശ്രീനിവാസൻ എം.വി, ഹമീദ് മധുർ, അബ്ദുള്ള കടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏപ്രിൽ 17ന് രാവിലെ 7 മണി മുതൽ ഫർവാനിയ ബദ്ർ മെഡിക്കൽ സെന്ററിൽ നടക്കുന്ന ക്യാമ്പ്ൽ ഓർത്തോപിടിക്ക് ഡോക്ടർ പുനീത് രോഗികളെ പരിശോധിക്കും. ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ഓർഗാനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.






























