ഹോസ്ദുർഗ് ഫിഷറീസ് എൽ പി സ്കൂളിന് സീലിംഗ് ഫാനുകൾ നൽകി കെ.ഇ.എ കുവൈത്ത്

0
90

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കടപ്പുറം ഗവർമെന്റ് ഫിഷറീസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ചൂടിൽനിന്ന് ആശ്വാസമായി സീലിംഗ് ഫാനുകൾ കൈമാറി കാസർഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ (കെ.ഇ.എ കുവൈത്ത്). കുട്ടികൾ പഠിക്കുന്ന പല ക്‌ളാസുകളിലും കൊടും ചൂടിൽ ഫാനുകൾ ഇല്ലാത്തത് കുട്ടികൾക്ക് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇന്നലെ നടന്ന പരിപാടിയിൽ സ്‌കൂളിന് ആവശ്യമുള്ള ഫാനുകൾ കാസർഗോഡ് അസോസിയേഷൻ കുവൈറ്റ്‌ നൽകുകയുണ്ടായി. സ്കൂളിൽ വെച്ച്, കെ.ഇ.എ. ഓർഗനൈസിങ് സെക്രട്ടറി, പ്രശാന്ത് നെല്ലിക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ.ഇ.എ. ഹോം കമ്മിറ്റി ട്രഷറർ മൊയ്‌ദു ഇരിയ ഉൽഘാടനം ചെയ്തു. മുഹമ്മദ് അലി കടിഞ്ഞിമൂല, മുഹമ്മദ് കുഞ്ഞി ആവിക്കൽ, മുഹമ്മദ് ഹദ്ദാദ്‌, എന്നിവർ ചേർന്നു സീലിംഗ് ഫാനുകൾ സ്കൂൾ അധികൃതർക്ക് കൈമാറി.ഹെഡ് മാസ്റ്റർ രാജൻ കെ.കെ, പി ടി എ പ്രസിഡന്റ്‌ ഇബ്രാഹിം സി.എച്ച്, മദർ പി. ടി. എ. പ്രസിഡന്റ്‌, സീന രാജേഷ്, എസ്. എം. സി. ഇക്ബാൽ മുഹമ്മദ്, വി.വി ബാലകൃഷ്ണൻ, കമറുദ്ദീൻ, അഷ്‌റഫ് ബാവ നഗർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. ഇ. എ. സെക്രട്ടറി അഷ്‌റഫ് കുച്ചാണം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വിജയശ്രീ. യു നന്ദിയും പറഞ്ഞു.