ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; എല്‍ഡിഎഫ് ആറ് സീറ്റുകള്‍ നഷ്ടപ്പെട്ടു,

0
41

സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ നഷ്ടമായി. അഞ്ച് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. അതേസമയം എല്‍ഡിഎഫ് 13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഒരു സീറ്റ് പുതുതായി വിജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. 3 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും 2 നഗരസഭ വാര്‍ഡുകളിലേക്കും ഓരോ ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ ഡിവിഷന്‍ വാര്‍ഡ്, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 74.38 ശതമാനമാണ് പോളിംഗ്. കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ ഒഴികെ മറ്റ് 12 ജില്ലകളില്‍ നിന്നായി 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.