വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

0
39

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലേക്ക് അയച്ച പരിശോധനാ സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഒരു ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും.

രോഗം സ്ഥിരീകരിച്ചതോടെ ചെക് പോസ്റ്റിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചിലയിടത്ത് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നു. അതേസമയം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് അല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.