അസംബ്ലി സെന്ററിലുണ്ടായ തീപിടിത്തത്തിൽ കുവൈറ്റ് ഓയിൽ കമ്പനി തൊഴിലാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി : കുവൈറ്റ് ഓയിൽ കമ്പനിയുടെ ഒന്നാം നമ്പർ അസംബ്ലി സെന്ററിൽ തീപിടിച്ച് നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. തീ നിയന്ത്രണവിധേയമാക്കി അടിയന്തിര  നടപടിക്രമങ്ങൾ സ്വീകരിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണവും തൊഴിലാളികൾക്കുണ്ടായ പരുക്ക് സംബന്ധിച്ചും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.