കുവൈറ്റ് സിറ്റി: കഴിഞ്ഞ മൂന്നര വർഷത്തിനിടെ കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം 283 പ്രവാസി തൊഴിലാളികളെ പിരിച്ചുവിട്ടു. സ്വദേശിവത്കരണത്തിന്റെ ഭാഗമായിയാണ് നടപടി. 2020 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ പിരിച്ചുവിട്ടതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിലവിൽ 242 വിദേശി ജീവനക്കാരുണ്ട്.






























