കേരളത്തിൽ ഉഷ്ണതരംഗ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
30

തിരുവനന്തപുരം:സംസ്ഥാനത്തെ ഉയർന്ന താപനിലയ്ക്കായി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം അനുസരിച്ച്, തൃശൂരിൽ നാളെയും താപനില 38°C വരെ ഉയരാനും, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37°C വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.